ന്യൂദല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിന്റെ ജാമ്യാപേക്ഷ പരിണഗിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. സുപ്രീംകോടതിയാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ഛത്തീസ്ഗഡ് സര്‍ക്കാറിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്.

നക്‌സലുകള്‍ക്കിടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തി സെന്നിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Subscribe Us:

ഫെബ്രുവരിയില്‍ ബിനായക് സെന്‍ നല്‍കിയ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ ജാമ്യത്തിനായുള്ള ബിനായക് സെന്നിന്റെ അപേക്ഷ പരിഗണിക്കവേ സുപ്രീംകോടതി ഛത്തീസ്ഗഡ് സര്‍ക്കാറിന് നോട്ടീസയച്ചിരുന്നു.

സെന്നിന് ജാമ്യം നല്‍കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ചാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.