binayak sen walk to freedomന്യൂദല്‍ഹി:പ്ലാനിങ് കമ്മീഷനില്‍ ബിനായക് സെന്നിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യംചെയ്ത ഛത്തിസ്ഗര്‍ സര്‍ക്കാരിന്റെ മിതാനിന്‍ പ്രോഗ്രാമില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌സെന്നിന് സുപ്രധാന പങ്ക്.

ഈ പദ്ധതിയുടെ ആശയരൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ബിനായക് സെന്‍ വഹിച്ച പങ്ക് പ്രത്യേകപരിഗണനയര്‍ഹിക്കുന്നതാണ്.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ 2003 ല്‍ ആരംഭിച്ച മിതാനിന്‍ പ്രോഗ്രാമിന്റെ സ്‌റ്റേറ്റ് അഡൈ്വസറി കമ്മിറ്റിയിലെ അംഗമാണ് ഡോ:സെന്‍.ആക്ഷന്‍ എയ്ഡ് ഇന്ത്യയുടെ സഹായത്തോടെ സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സ് സെന്റര്‍ ആണ് മിതാനിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

12 ാം പഞ്ചവല്‍സരപദ്ധതിയില്‍ നയരൂപീകരണത്തിന് സെന്നിന്റെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് കരുതിയിട്ടാണ് പ്ലാനിങ് കമ്മീഷനില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പ്ലാനിങ് കമ്മീഷനില്‍ സെന്നിന്റെ സാന്നിധ്യംകാരണം ഛത്തീസ്ഗര്‍ മുഖ്യമന്ത്രി പാനലിന്റെ യോഗങ്ങളില്‍നിന്നും വിട്ടുനിന്നു.