റായ്പൂര്‍: മാവോവാദികളെ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിന് ജീവപര്യന്തം. രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സെന്നിനെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബിനായക് സെന്‍ അറിയിച്ചു.

2007മെയില്‍ ബിലാസ്പൂരില്‍ നിന്നാണ് സെന്നിനെ അറസ്റ്റുചെയ്തത്. ഗ്രാമപ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ നക്‌സലുകളെ സെന്‍ സഹായിച്ചു എന്നാണ് ഛത്തീസ്ഘട്ട് പോലീസിന്റെ വാദം. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ സെന്നിനെതിരെയുള്ള ആരോപണങ്ങള്‍ പൗരാവകാശ പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു.

ജയിലിലായിരുന്ന മുതിര്‍ന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ നാരായണ്‍ സാന്യാലിന്റെ കത്ത് അനുയായികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിച്ചു എന്നതാണ് സെന്‍ ചെയ്ത കുറ്റം. തടവുകാര്‍ക്ക് വൈദ്യസഹായം നല്‍കാനായി സെന്‍ ജയില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഉന്നതപോലീസ് ഉദ്യോഗസ്ഥരുടേയും ജയലധികൃതരുടേയും നിരീക്ഷണത്തിലായിരുന്നു ഇത്. ഇത്തരമൊരു സന്ദര്‍ശനവേളയില്‍ ഒരു സാന്യാലിന്റെ കത്ത് ജയിലിനു പുറത്തേക്കു കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് സെന്നിനെ അറ്സ്റ്റുചെയ്തത്.

നാരായണ്‍ സന്യാലും ഈ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി സ്ഥിതീകരിച്ചിട്ടുണ്ട്.

ബിനായക് സെന്‍ കേസിന്റെ നാള്‍വഴികള്‍