Administrator
Administrator
ബിനായക് സെന്നിന് ജാമ്യം
Administrator
Friday 15th April 2011 12:30pm

binayak sen got bail ന്യൂദല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡോ.ബിനായക് സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മാവോവാദി ബന്ധത്തിന്റെ പേരില്‍ വിചാരണകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിനായക് സെന്നിന് ജാമ്യം അനുവദിക്കരുതെന്ന ഛത്തീസ്ഘഡ് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചില്ല. സെന്നിനെതിരെ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബിനായക് സെന്നിന്റെ വീട്ടില്‍ നിന്നും മാവോവാദികളെ പിന്തുണക്കുന്ന ലഘുലേഖകളും നോട്ടീസും കണ്ടെത്തിയെന്നും ഇതുകൊണ്ട് ബിനായക് സെന്‍ മാവോവാദികള്‍ക്ക് സഹായം ചെയ്യുന്നയാളാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ നോട്ടീസുകള്‍ കണ്ടെടുത്തത് കൊണ്ട് മാത്രം ഒരാളെ മാവോവാദിയായി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാവോവാദി അനുഭാവി ആയത് കൊണ്ടും അയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. രാജ്യത്ത് നിരവധി മാവോവാദി അനുഭാവികളുണ്ട്. അവരെയൊക്കെ നിങ്ങള്‍ക്ക് അറസ്റ്റുചെയ്യാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥ ഒരാളില്‍ നിന്ന് കണ്ടെടുത്തത് കൊണ്ട് അയാളെ ഗാന്ധിയനായി ചിത്രീകരിക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

ബിനായക് സെന്നിനെ ഛത്തീസ്ഘഡില്‍ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. ഇക്കാര്യത്തില്‍ വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

ബിനായക് സെന്നിന്റെ അറസ്റ്റിനും തടവ് ശിക്ഷക്കുമെതിരെ രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്.

ബിനായക് സെന്നിന് ജാമ്യമില്ല (എഡിറ്റോ- റിയല്‍ / ബാബു ഭരദ്വാജ്)

ഒരു ഡോക്ടറുടെ ജീവന്‍ (ജീവിതം)കമന്റ്‌സ്: ആനന്ദ് പട്‌വര്‍ധന്‍

പരിഹസിക്കപ്പെടുന്ന നീതി (കമന്റ്‌സ്: സന്ദീപ് പാണ്ഡെ)

ബിനായക് സെന്നിന് ശരിയായ വിചാരണ ലഭിച്ചില്ല: ആംനെസ്റ്റി

ബിനായക് സെന്‍ കേസിന്റെ നാള്‍വഴികള്‍

ബിനായക് സെന്‍: ഭീതിപ്പെടുത്തുന്ന സൂചനയാണ് (ഫേസ് ടു ഫേസ് / അരുന്ധതി റോയ്)


Advertisement