Administrator
Administrator
മഅദനിയുടെ മോചനം: ബിനായക് സെന്നും രംഗത്ത്
Administrator
Friday 5th August 2011 11:20am

binayak-senതിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅദനിയെയും കുടുംബത്തേയും കര്‍ണ്ണാടക സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാരോപിച്ച് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ബിനായക് സെന്‍ ഉള്‍പ്പെടെയുള്ള പൗരാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്. മഅദനിക്കെതിരായ മനുഷ്യാവകാശലംഘനം ലോകത്തെ ഏറ്റവും വലിയ മതേതരരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാംതരത്തില്‍പ്പെട്ട പൗരന്മാരായി കണക്കാക്കുന്നുവെന്നതിനു തെളിവാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒപ്പിട്ട സംയുക്തപ്രസ്താവനയില്‍ പറയുന്നു.

അരുണാ റോയി, ആനന്ദ് പട്വര്‍ധന്‍, ഡോ. ബിനായക് സെന്‍, കവിതാ ശ്രീവാസ്തവ, പി.പി.എസ്.എസ്, കെ സച്ചിദാനന്ദന്‍, ജമീലാ പ്രകാശം എം.എല്‍.എ, ഡോ. ഇലീനാ സെന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രഫുല്ലാ സാമന്ത റായി, ഡോ. എ നീലലോഹിതദാസന്‍ നാടാര്‍, കെ.ഇ.എന്‍, ഭാസുരേന്ദ്രബാബു, റവ. ഫാ. അബ്രഹാം ജോസഫ്, കെ അജിത, ഗ്രോ വാസു, സിവിക് ചന്ദ്രന്‍, ഒ അബ്ദുര്‍റഹ്മാന്‍, പി.എ പൗരന്‍ തുടങ്ങിയവരടക്കം 150ഓളം പൗരാവകാശ പ്രവര്‍ത്തകരും സംഘടനകളും ചേര്‍ന്നാണ് മഅദനിക്കു നീതിയാവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയത്.

Advertisement