Administrator
Administrator
രാജ്യദ്രോഹ നിയമങ്ങളും എ.എഫ്.എസ്.പി.എയും പിന്‍വലിക്കണം: ബിനായക് സെന്‍
Administrator
Tuesday 24th May 2011 4:34pm

binayak sen walk to freedomകല്യാണി: രാജ്യദ്രോഹ നിയമങ്ങളും സായുധസേന പ്രത്യേകാധികാര നിയവും (എ.എഫ്.എസ്.പി.എ) പിന്‍വലിക്കണമെന്ന് പൗരാവകാശ പ്രവര്‍ത്തകനായ ബിനായക് സെന്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പട്ടാളനിയമമാണ് എ.എഫ്.എസ്.പി.എ.

‘രാജ്യദ്രോഹ നിയമത്തെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമമായ യു.എ.പി.എ-യും എതിര്‍ത്തുകൊണ്ട് ധാരാളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒരുമിക്കുന്നുണ്ട്’- അദ്ദേഹം പറഞ്ഞു. ഈ നിയമങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ 10 മില്യണ്‍ ആള്‍ക്കാരുടെ ഒപ്പ്‌ ശേഖരിക്കുമെന്നും അത് പാര്‍ലമെന്റിന് അയച്ചുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യാവകാശ സംഘടനയായ പി.യു.സി.എലിന്റെ വൈസ് പ്രസിഡന്റാണ് ബിനായക് സെന്‍. രാജ്യദ്രോഹകുറ്റത്തിന് ഛത്തീസ്ഗഡ്‌ സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചിരുന്നെങ്കിലും സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയായിരുന്നു.

പന്ത്രണ്ടാം ആസൂത്രണ കമ്മീഷന്റെ (2012-2017) ആരോഗ്യമേഖലയുടെ സ്റ്റിയറിങ് കമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പടുത്തിയിട്ടുണ്ട്‌ .

Advertisement