binayak sen walk to freedomന്യൂദല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡോ.ബിനായക് സെന്നിന് സൗത്ത് കൊറിയ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഒരു പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് മെയ് 15 മുതല്‍ 20 വരെയാണ് സെന്നിന് വിദേശ യാത്രക്ക് റായ്പൂര്‍ കോടതി അനുമതി നല്‍കിയത്. ഇതിനായി അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയതായി കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.

മനുഷ്യാവകാശപ്രവര്‍ത്തനത്തിനുള്ള ഗ്വാഞ്ചു പുരസ്‌കാരത്തിനാണ് സെന്‍ അര്‍ഹനായത്. ഏഷ്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനത്തിന് സൗത്ത് കൊറിയ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. 1989ലെ ഗ്വാഞ്ചു ജനാധിപത്യ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലേക്ക് തിരിച്ചെത്തി ഒരാഴ്ചക്കകം പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കാനും ഉത്തരവുണ്ട്.

മാവോവാദി ബന്ധത്തിന്റെ പേരില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സെന്നിനെ സുപ്രീം കോടതി അടുത്തിടെയാണ് ജാമ്യം നല്‍കിയത്. സെന്നിന് മേല്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്ന രാജ്യദ്രോഹക്കുറ്റം തെളിയിക്കാനായിട്ടില്ലെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീം കോടതിയുടെ നടപടി.