വാഷിങ്ടണ്‍ : അല്‍ ഖ്വെയ്ദ തലവന്‍ ബിന്‍ ലാദനെ അമേരിക്ക ജീവനോടെ പിടികൂടില്ലെന്ന് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞു.
‘ലാദനെ അമേരിക്ക വധിക്കും, അല്ലെങ്കില്‍ ലാദന്‍ സ്വന്തം ആളുകളാല്‍ വധിക്കപ്പെടും’ഹോള്‍ഡര്‍ പറഞ്ഞു. അതിനാല്‍ അമേരിക്കയിലെ ഏതെങ്കിലും കോടതി മുറിയില്‍ ലാദന്‍ വിചാരണ ചെയ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2001 സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ലാദനെ പിടികൂടാനുള്ള അമേരിക്കന്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.