osama-bin-ladenവാ­ഷി­ങ്ടണ്‍: അല്‍­ഖൊയ്­ദ നേ­താ­വ് ഉസാ­മ ബിന്‍ ലാദ­ന്റെ വീഡിയോ ദൃ­ശ്യങ്ങള്‍ അ­മേ­രി­ക്ക പു­റ­ത്തു­വിട്ടു. പാ­ക്കി­സ്ഥാ­നി­ലെ വീ­ട്ടില്‍ വെ­ച്ചെ­ടു­ത്ത 5 ദൃ­ശ്യങ്ങ­ളാ­ണ് അ­മേ­രി­ക്ക പു­റ­ത്തു­വി­ട്ടി­രി­ക്കു­ന്നത്.

ലാദന്‍ അ­മേ­രി­ക്ക­ക്കെ­തി­രെ ആഹ്വാനം ചെ­യ്യു­ന്ന ദൃ­ശ്യ­ങ്ങ­ളാ­ണ് വീഡി­യോ­ക­ളില്‍ ഉ­ള്ള­തെ­ന്ന് അ­മേ­രി­ക്ക ആ­രോ­പിച്ചു. ത­ന്റെ ത­ന്നെ വാര്‍­ത്ത­കള്‍ കാ­ണു­ന്ന ലാ­ദ­നെയും കാ­ണാന്‍ ക­ഴി­യും. എ­ന്നാല്‍ പെന്റ­ഗന്‍ പു­റ­ത്തു­വി­ട്ട വീഡി­യോ­ക­ളില്‍ ശ­ബ്ദം ഉ­ണ്ടാ­യി­രു­ന്നില്ല.

ഈ വീഡി­യോ­ക­ള്‍ എ­വി­ടെ­വെ­ച്ച് എടു­ത്ത­താ­ണെ­ന്നു­ള്ള സംശ­യം ഇ­പ്പോഴും ബാ­ക്കി­നില്‍­ക്കു­ക­യാ­ണ്. പാ­ക്കി­സ്ഥാ­നിന്‍ ലാ­ദല്‍ വ­സി­ച്ചി­രു­ന്ന വാ­ടാ­ണ് ദൃ­ശ്യ­ങ്ങ­ളി­ലു­ള്ള­തെ­ന്ന് അ­വ­കാ­ശ­പ്പെ­ടുന്നു. എ­ന്നാല്‍ അ­ത് വീഡി­യോ­ക­ളില്‍ നിന്നും വ്യ­ക്തമല്ല.

ലാ­ദ­ന്‍ പാ­ക്കി­സ്ഥാ­നില്‍ വ­സി­ച്ചി­രു­ന്ന­തു­മാ­യി ബ­ന്ധ­പ്പെട്ട് പാ­കി­സ്ഥാന്‍ ഇ­പ്പോള്‍ വന്‍ വി­വാ­ദ­ത്തി­ല­ക­പ്പെ­ട്ടി­രി­ക്കു­ക­യാ­ണ്. ഈ അ­വ­സ­ര­ത്തി­ലാ­ണ് വീഡിയോ ദൃ­ശ്യ­ങ്ങള്‍ പുറത്തു­വ­ന്നി­രി­ക്കു­ന്നത്.