എഡിറ്റര്‍
എഡിറ്റര്‍
അമ്പയര്‍ ബില്ലി ഡോക്ട്രോവ് വിരമിക്കുന്നു
എഡിറ്റര്‍
Thursday 7th June 2012 3:51pm

ഡൊമിനിക: ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും അമ്പയര്‍ ബില്ലി ഡോക്ട്രോവ് വിരമിക്കുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്.

ഡൊമിനിക്കക്കാരനായ ബില്ലി കഴിഞ്ഞ 14 വര്‍ഷമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ സജീവമായിരുന്നു. അതില്‍ തന്നെ ഐ.സി.സി പാനലിലെ അംഗം കൂടിയായിരുന്നു ബെല്ലി.

ഈ മാസം അവസാനത്തോടുകൂടി ബെല്ലിയുടെ കരാര്‍ കാലാവധി കഴിയുകയായിരുന്നു. വരാന്‍ പോകുന്ന ശ്രീലങ്ക പാക്കിസ്ഥാന്‍ ഏകദിനത്തിലും ടെസ്റ്റ് സീരീസിലും ബില്ലിയേയായിരുന്നു ഒഫീഷ്യല്‍ അമ്പയര്‍ ആയി കണ്ടിരുന്നത്.

എന്നാല്‍ അതിനു മുന്‍പു തന്നെ ബില്ലി വിരമിക്കല്‍ പ്രഖ്യാപനം നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ന്യൂസിലാന്റ് സൗത്ത് ആഫ്രിക്ക മാച്ചിലാണ് ബില്ലി അവസാനമായി പങ്കെടുത്തത്.

കഴിഞ്ഞ 14 വര്‍ഷത്തെ തന്റെ ഇന്റര്‍നാഷണല്‍ കരിയറില്‍ താന്‍ സന്തോഷവാനാണ്. ഓരോ നിമിഷവും മികച്ചതായിരുന്നു. പല രാജ്യങ്ങള്‍ തമ്മില്‍ നടന്ന മികച്ച മത്സരങ്ങളുടെ അമ്പയര്‍ ആകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1998 ല്‍ വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരത്തിലാണ് ബില്ലി ആദ്യമായി അമ്പയര്‍ ആകുന്നത്. 38 ടെസ്റ്റ് മത്സരങ്ങള്‍ക്കും 112 ഏകദിനങ്ങള്‍ക്കും 17 ട്വന്റി 20 മത്സരങ്ങള്‍ക്കും ബില്ലി അമ്പയര്‍ ആയിട്ടുണ്ട്. 2004 ല്‍ ഐ.സി.സിയുടെ ഇന്റര്‍നാഷണല്‍ പാനലിലും 2006 ലെ എലൈറ്റ് പാനലിലും അംഗമായിരുന്നു.

Advertisement