മോസ്‌കോ: വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാന്‍ റഷ്യയിലെ കോടീശ്വരന്‍ തയ്യാറെടുക്കുന്നു. മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ പുടിനെതിരെ മിക്കെയില്‍ പ്രക്കോവ് ആണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുടിന്റെ എതിരാളിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത്.പ്രെക്കോവിന്റെ സ്ഥാനാര്‍ത്ഥിത്വം പുടിന് തിരിച്ചടിയായേക്കാം.
എന്നാല്‍ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് പുടിന്‍ നാമമാത്ര ഭൂരിപക്ഷം നേടിയതെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചു. 12 വര്‍ഷത്തെ പുടിന്‍ ഭരണത്തിന് അന്ത്യം കുറിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. പ്രക്ഷോഭകാരികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് നാമമാത്രമായ വിജയം മാത്രമാണ് നേടാനായത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണകക്ഷിക്ക് അനുകൂലമായ നിലപാടെടുക്കുന്നുവെന്ന് പ്രചാരണസമയം മുതലേ ആക്ഷേപമുണ്ടായിരുന്നു. വോട്ടെണണലിലും കൃത്രിമം നടന്നതിന് തെളിവുകളുണ്ടെന്നാണ് കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത്.