എഡിറ്റര്‍
എഡിറ്റര്‍
ബില്ല 2വില്‍ തന്നെ വെട്ടിമാറ്റി :പാര്‍വ്വതി ഓമനക്കുട്ടന്‍
എഡിറ്റര്‍
Saturday 11th August 2012 11:30am

ബില്ല 2 വില്‍ തന്റെ പല സീനുകളും വെട്ടിമാറ്റിയെന്ന് മുന്‍ മിസ്സ് വേള്‍ഡ് റണ്ണര്‍ അപ്പും  മലയാളിയുമായ പാര്‍വ്വതി ഓമനക്കുട്ടന്‍.

ബില്ല 2 വിലെ തന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പാര്‍വ്വതി ട്വിറ്ററിലൂടെ പറഞ്ഞത്. ഒട്ടേറെ രംഗങ്ങളില്‍ താന്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ തനിക്ക് പ്രധാന റോള്‍ ഉണ്ടെന്ന് കരുതിയതായി പലരും പറഞ്ഞുവെന്നും പാര്‍വ്വതി പറയുന്നു.

Ads By Google

കഥാപാത്രത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം സംവിധായകന്റേതാണെന്ന് പറഞ്ഞാണ് പാര്‍വ്വതി ഇപ്പോള്‍ സമാധാനിക്കുന്നത്.

സിനിമയില്‍ തന്റെ റോള്‍ വെട്ടിക്കുറച്ചത് കൊണ്ട് ഇനി സിനിമ ചെയ്യില്ലെന്ന തീരുമാനമൊന്നും പാര്‍വ്വതി എടുത്തിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണെന്നാണ് പാര്‍വ്വതിയുടെ നിലപാട്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ടെത്തിയ ബില്ല 2 ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമായിരുന്നു. ചിത്രം നിരാശപ്പെടുത്തിയതില്‍ അജിത് ആരാധകരോട് ക്ഷമ ചോദിച്ച് കൊണ്ട് സംവിധായകന്‍ ചക്രി തൊലേത്തി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

Advertisement