ന്യൂദല്‍ഹി: ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈഗിംകചൂഷണം തടയാനുദ്ദേശിച്ചുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൊതുസ്ഥാപനങ്ങളിലേയും സ്വകാര്യസ്ഥാപനങ്ങളിലേയും ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളെ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് ബില്‍. പത്ത് വനിതാജീവനക്കാരെങ്കിലും ഉള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തരപരാതി സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇത്തരം സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ മാത്രമല്ല അവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങളും ബില്ലിന്റെ പരിധിയില്‍വരും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാകുമെന്നാണ് സൂചന.