ന്യൂദല്‍ഹി: വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്നത് നിയമാനുസൃതമാക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ കരട് ബില്ല് നിയമ മന്ത്രാലയത്തിന്റെ അനുമതിക്കയച്ചു.

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍

വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയുടെ പ്രായപരിധി 21നും 35നും ഇടയിലായിരിക്കണം.

സ്വന്തം കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചില്‍കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ പാടില്ല

ഒരേ ദമ്പതികള്‍ക്ക് വേണ്ടി മൂന്നില്‍കൂടുതല്‍ തവണ ഗര്‍ഭപാത്രം നല്‍കാന്‍ ഒരു വാടകമാതാവിന് അനുമതിയില്ല.

വാടകമാതാവ് വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണ്.

ഇന്ത്യന്‍ പൗരന്‍മാര്‍്ക്ക് മാത്രമേ ഈ സൗകര്യം നല്‍കുകയുള്ളൂ.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ബാങ്ക്, ക്ലിനിക്ക് എന്നിവയ്ക്ക് വിദേശികള്‍ക്ക് വേണ്ടി ഇന്ത്യന്‍ വാടകമാതാവിനെ നല്‍കാനുള്ള അവകാശമില്ല.

ഭ്രൂണം സ്വീകരിക്കുന്ന സ്ത്രീയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും വ്യവസ്ഥകളിലുണ്ട്.

ഗര്‍ഭാവയില്‍ ശിശുവിന്റെ പൂര്‍ണ ഉത്തരവാദിത്തം വാടകമാതാവിനായിരിക്കും. കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു കാര്യവും മാതാവ് ഗര്‍ഭകാലയളവില്‍ ചെയ്യാന്‍ പാടില്ല.