എഡിറ്റര്‍
എഡിറ്റര്‍
അമീര്‍ഖാനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ബില്‍ഗേറ്റ്‌സ്
എഡിറ്റര്‍
Sunday 2nd June 2013 8:44pm

aamir-khan..

താന്‍ അമീര്‍ഖാന്‍ ആരാധകനാണെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌സ്.

തന്റെ വലിയൊരാഗ്രഹമാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമീര്‍ഖാനെ നേരില്‍ കാണാണമെന്നുള്ളതെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. ബ്ലോഗിലൂടെയാണ് ബില്‍ഗേറ്റ്‌സ് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

Ads By Google

പ്രമുഖ ബോളിവുഡ് താരവും സാമൂഹ്യപ്രവ ര്‍ത്തകനുമായ അമീര്‍ഖാനെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും, കുട്ടികളിലെ പോഷക കുറവ് സംബന്ധിച്ച് യൂണിസെഫു മായിച്ചേര്‍ന്ന് നടത്തുന്ന  ‘സത്യമേവ ജയതേ’ എന്ന ടി വി പ്രോഗ്രാമിനെക്കുറിച്ചും ഒരുപാട് കേട്ടിട്ടുണ്ടെന്നും, ഇന്ത്യ അഭിമുഖീകരിക്കുന്ന അത്തരം പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്ന  പരിപാടിയെ കുറിച്ച് അമീര്‍ഖാനുമായി നേരിട്ട് സംസാരിക്കണമെന്നും ബില്‍ഗേറ്റ്‌സ് ബ്ലോഗിലുടെ വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍, സ്ത്രീധനപീഡനങ്ങള്‍ എന്നീ വിഷയങ്ങളെ വിമര്‍ശിക്കുന്ന അമീര്‍ഖാന്റെ ഷോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബില്‍ഗേറ്റ്‌സിന്റെ ആഗ്രഹത്തോട് ബോളിവുഡ് താരം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

Advertisement