എഡിറ്റര്‍
എഡിറ്റര്‍
ബില്‍ക്കിസ് ബാനു ബലാത്സംഗ കേസ്; കുറ്റവാളിയായ ഐ.പി.എസ് ഓഫീസറുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
എഡിറ്റര്‍
Tuesday 30th May 2017 2:42pm

 

ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു ബലാത്സംഗ കേസില്‍ കുറ്റവാളിയായ ഐ.പി.എസ് ഓഫീസര്‍ ആര്‍.എസ് ബഗോരയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ഉള്‍പ്പെട്ടരെ ശിക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ ബഗോര സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച ശിക്ഷയില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഗോര ഹര്‍ജി നല്‍കിയത്.


Also read സെന്‍കുമാറിന്റെ ഗണ്‍മാന്‍ എ.എസ്.ഐ അനിലിനെ സ്ഥലംമാറ്റി ; സ്ഥലംമാറ്റം സെന്‍കുമാര്‍ അറിയാതെ


ബഗോര സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിലെ ജഡ്ജുമാരായ എ.കെ സിക്രി, ദീപക് ഗുപ്ത എന്നിവരാണ് കേസില്‍ തിരക്കിട്ട വാദത്തിന്റെ ആവശ്യമില്ലെന്ന് നിരീക്ഷിച്ച് ഹര്‍ജി തള്ളിയത്. 2002ലെ ഗുജറാത്ത് കലാപ കേസിലെ നിരവധി കേസുകളില്‍ ഒന്നുമാത്രമാണിതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

തന്റെ കക്ഷി കേസില്‍ ശിക്ഷയനുഭവിച്ച് കഴിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഗോരയുടെ വക്കീല്‍ കോടതിയെ സമീപിച്ചിരുന്നത്. കേസ് നിലനില്‍ക്കുകയാണെങ്കില്‍ ബഗോരയുടെ ജോലി നഷ്ടമാകുമെന്നും ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നു.


Dont miss ‘കേരളം ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനം’: ബി.ബി.സിയുടെ പേരിലുള്ള വ്യാജന്‍ നടത്തുന്ന പ്രചരണം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ


കഴിഞ്ഞ മെയ് നാലിനായിരുന്നു ബില്‍ക്കിസ് ബാനു കേസില്‍ 102 പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ കോടതി ശരിവച്ചിരുന്നത്. ബഗോരയപം പൊലീസ് ഉദ്യാഗസ്ഥനും ഡോക്ടറും അടങ്ങുന്നവരുടെ ശിക്ഷയായിരുന്നു കോടതി ശരിവെച്ചിരുന്നത്. കേസില്‍ സി.ബി.ഐ മൂന്ന് പേര്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു.

2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തിലായിരുന്നു ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. അന്ന് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു അവര്‍. കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയശേഷമാണ് അക്രമിസംഘം യുവതിയെ ബലാത്സംഗം ചെയ്തത്.

Advertisement