Categories

ബേനസീറിന്റെ മകന്‍ രാഷ്ട്രീയത്തിലേക്ക്

bilawal-bhuttoഇസ്ലാമാബാദ്: കൊല്ലപ്പെട്ട മുന്‍പ്രധാനമന്ത്രി ബേനസീറിന്റെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും മകന്‍ ബിലാവല്‍ ഭൂട്ടോ സെപ്റ്റംബറില്‍ രാഷ്ട്രീയത്തില്‍ സജീവമാകും.സര്‍ദാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2007 ല്‍ ബേനസീറിന്റെ മരണത്തിനുശേഷം ബിലാവലിന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. ബിലാവല്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതുവരെ കോചെയര്‍മാനായി സര്‍ദാരി പാര്‍ട്ടിയെ നയിക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.

ബിലാലിനെ സഹായിക്കാനായി പാര്‍ട്ടിയിലെ ചില ഉന്നതരെ ചുമതലപ്പെടുത്തിയെന്നും സര്‍ദാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.