എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരിലെ സ്ഥിതി മെച്ചപ്പെടുന്നത് വരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ജനറല്‍ ബിക്രം സിങ്
എഡിറ്റര്‍
Monday 13th January 2014 8:05pm

bikramsingh

ന്യൂദല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ജമ്മു കാശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനാവില്ലെന്ന് ആര്‍മി ചീഫ് ജനറല്‍ ബിക്രം സിങ്.

കാശ്മീര്‍ താഴ്‌വരയിലെ സ്ഥിതി മെച്ചപ്പെടുന്നത് വരെ സൈന്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

താഴ്‌വരയിലെ സ്ഥിതിഗതികളില്‍ മാറ്റം ഉണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിനു ശേഷം തീരുമാനമെടുക്കും. അതിനായി കുറച്ച് സമയം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ കരസേനയുടെ ദൗത്യം നിര്‍വഹിക്കുകയാണെന്ന് ജമ്മു കാശ്മീരില്‍ നിന്ന് സൈന്യത്തെ നീക്കണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണിന്റെ പ്രസ്ഥാവനയോട് അ്‌ദ്ദേഹം പ്രതികരിച്ചു.

യു.എസ് സേനയുടെ പിന്‍മാറ്റത്തിന് ശേഷം 2014 ല്‍ ജമ്മു കാശ്മീരില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറ്റ ഭീഷണിയുണ്ട്. അതിനാല്‍ എപ്പോഴും ജാഗ്രതയോടെയിരിക്കണം.

ജനുവരി 15 ലെ കരസേന ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement