Categories

ബൈക്കപടം: രണ്ട് യുവാക്കള്‍ മരിച്ചു

blood_spatter-rw

പിറവം: പിറവത്ത് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പിറവം പാലച്ചുവട് മഴുവഞ്ചേരില്‍ വര്‍ഗീസിന്റെ മകന്‍ വാള്‍സണ്‍ (21), പാങ്ങോട്ടില്‍ ജോസിന്റെ മകന്‍ അരുണ്‍ (23) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി വൈകി പിറവം-പെരുവ റോഡില്‍ മുളക്കുളം ബോട്ട് ഹൗസിന് സമീപമായിരുന്നു അപകടം.രാമപുരം മാര്‍ അഗസ്റ്റിന്‍ ഓസ് കോളേജിലെ ബി ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അരുണ്‍. ബെറ്റിയാണ് മാതാവ്. വാള്‍സണ്‍ പിറവം ബി പി സി കോളേജില്‍ നിന്നും ബി എസ് സി ഇലക്‌ട്രോണിക്‌സ് പഠനം പൂര്‍ത്തിയാക്കി. കുഞ്ഞുമോളാണ് മാതാവ്. സഹോദരി മഞ്ജു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.