തിരുവനന്തപുരം: കവടിയാര്‍ ജംഗ്ഷനില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മുന്നുയുവാക്കള്‍ മരിച്ചു. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കൊല്ലോട് സ്വദേശി അംബി (24), കാട്ടാക്കട സ്വദേശി സുര്‍ജിത്(21) കിള്ളി സ്വദേശി അജിത്ത് കുമാര്‍ എന്നവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്.