കട്ടപ്പന: ഇടുക്കിയിലെ നെടുങ്കണ്ടത്തിന് സമീപമുണ്ടായ വാഹനാപകടനത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുപറമ്പില്‍ ലിന്റോ (25), കൂട്ടപ്പാട് ചെറിയാന്‍ (24) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട ഇരുവരെയും റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനേ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.