എഡിറ്റര്‍
എഡിറ്റര്‍
സിനിമാ നിര്‍മാണ രംഗത്തേക്ക് ബിജു മേനോനും
എഡിറ്റര്‍
Tuesday 14th August 2012 10:12am

ബിജു മേനോന്‍ നിര്‍മാണ രംഗത്തേക്ക്. സച്ചി-സേതു ടീമിന്റെ തിരക്കഥയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നിര്‍മാതാവായുള്ള ബിജു മേനോന്റെ അരങ്ങേറ്റം. ലാലും ബിജുമേനോനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

തക്കാളി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍, തിരക്കഥാകൃത്ത് സച്ചി, ബിജുമേനോന്‍, ഛായാഗ്രാഹകന്‍ പി.സുകുമാര്‍, സുരേഷ് കൃഷ്ണ എന്നീ അഞ്ചംഗ സംഘമാണ് തക്കാളി ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രം ഹാസ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. സുരേഷ് കൃഷ്ണ, പി. സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എട്ടേകാല്‍ സെക്കന്റ് എന്ന ചിത്രത്തില്‍ വേഷമിട്ട ജിമ്മി ജോര്‍ജാണ് നായിക.

ബിജുമേനോന്റെ ഭാര്യയുടെ വേഷത്തിലാണ് ജിമ്മി ജോര്‍ജെത്തുന്നത്. ഒരു പുതുവത്സര തലേന്ന് ഈ ഭാര്യ കാട്ടിക്കൂട്ടുന്ന കോലാഹലമാണ് സിനിമയുടെ പ്രധാന വഴിത്തിരിവ്. പുതുവത്സരത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഒരു സംഭവവും അതിനെ തുടര്‍ന്ന് രണ്ട് ദിവസമായി അരങ്ങേറുന്ന കാര്യങ്ങളുമാണ് സിനിമ അവതരിപ്പിക്കുന്നത്.

വിനോദ് ഇല്ലമ്പള്ളി ക്യാമറാമാനാകുന്ന സിനിമയില്‍ രാജീവ് നായരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കുന്നത്.

മലയാളത്തിന് ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച വടക്കുംനാഥന്‍ എന്ന ഹിറ്റ് ചിത്രം റിലീസായി ആറ് വര്‍ഷത്തിന് ശേഷമാണ് ഷാജൂണ്‍ കാര്യാല്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്.

Advertisement