തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവനന്തപുരം സൈബര്‍ സെല്ലിലെ എസ്.ഐ ബിജു സലിമിന്റെ റിമാന്‍ഡ് ഈ മാസം 31വരെ നീട്ടി. ഇയാളുടെ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിക്കും.

കോഴിക്കോട് നടന്ന ഒരു പ്രത്യേക മതവിഭാഗത്തിന്റെ രഹസ്യയോഗത്തില്‍ ബിജു സലിം പങ്കെടുത്തതായി ചോദ്യം ചെയ്യലില്‍ വ്യക്തമായെന്നും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സാധൂകരിക്കാനായി കേസിലെ രണ്ടാം പ്രതിയായ ദസ്തകറിന്റെ സുഹൃത്ത് മുഹമ്മദ് എന്ന ഹോമിയോ ഡോക്ടറില്‍ നിന്ന് ബിജു സലിം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇത് വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ മാധ്യമപ്രവര്‍ത്തകനും പ്രതിയായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.