എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിമാരുടെ പേരുകള്‍ ബിജു രാധാകൃഷ്ണന്‍ പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 23rd November 2013 3:36pm

ummen-sad

തിരുവനന്തപുരം: രാഷ്ട്രീയരംഗത്തുള്ളവരെ തേജോവധം ചെയ്യരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ വിഷയത്തില്‍ സരിതയും മന്ത്രിമാരുമായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സരിതയുമായി ബന്ധമുള്ള മന്ത്രിമാരുടെ പേരുകള്‍ ബിജു രാധാകൃഷ്ണന്‍ പറഞ്ഞിട്ടില്ല. സരിതയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രതികരണം നിരാശപ്പെടുത്തി.
വി.എസ്സിന്റെ പ്രതികരണം വേദനിപ്പിച്ചു. അദ്ദേഹം അങ്ങനെ പ്രതികരിക്കരുതായിരുന്നു.

വിഷയത്തില്‍ പിണറായി വിജയന്‍ രാഷ്ട്രീയ മര്യാദ പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സരിതയുടേയും മന്ത്രിമാരുടേയും ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു.

ഇതിനിടയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നിയമനടപടിക്കൊരുങ്ങുകയാണ് സരിത.എസ്.നായര്‍. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ബിജു രാധാകൃഷ്ണന്‍, അഭിഭാഷകന്‍ ജേക്കബ് മാത്യു, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

Advertisement