എഡിറ്റര്‍
എഡിറ്റര്‍
വ്യാജരേഖകള്‍ ഹാജരാക്കി ജാമ്യം: ബിജു രാധാകൃഷ്ണനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
എഡിറ്റര്‍
Thursday 14th November 2013 6:55am

biju23

കൊട്ടാരക്കര: വ്യാജ രേഖകള്‍ ഹാജരാക്കി ജാമ്യം നേടിയ കേസില്‍ ബിജു രാധാകൃഷ്ണനെ പോലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

രശ്മി വധക്കേസില്‍ വ്യാജരേഖകള്‍ ചമച്ച് ജാമ്യം നേടിയതിനാണ് രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഡി. ശ്രീകുമാര്‍ ഉത്തരവായത്.

കേസില്‍ വ്യാജജാമ്യക്കാരനായി നിന്ന തിരുവനന്തപുരം മണക്കാട് കുര്യാത്തി നളന്ദ ജങ്ഷന്‍ ടിസി 41-450 ല്‍ സുധീഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കി.

ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് 2010 ല്‍ ബിജു വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്.

ഇതിന്റെ അന്വേഷണത്തിനായി ബിജു രാധാകൃഷ്ണനെ ആവശ്യപ്പെട്ട് കൊട്ടാരക്കര പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്  കോടതിയില്‍ ഹാജരാക്കിയത്.

ബിജുവിന് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചെങ്കിലും ഗുരുതര ശാരീരിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വട്ടന്‍പാറ പോത്തന്‍കോട് സ്വദേശി അജിത് കുമാര്‍ എന്ന പേരിലായിരുന്നു സുധീഷ് കുമാര്‍ ബിജുവിന് വേണ്ടി ജാമ്യം നിന്നത്.

Advertisement