എഡിറ്റര്‍
എഡിറ്റര്‍
ബിജു രാധാകൃഷ്ണന് പോലീസ് കസ്റ്റഡിയില്‍ പീഡനമെന്ന് അഭിഭാഷകന്‍
എഡിറ്റര്‍
Tuesday 19th November 2013 1:43pm

biju23

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന് പോലീസ് കസ്റ്റഡിയില്‍ പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍.

സത്യസന്ധവും നീതിയുക്തവുമായ വിചാരണയെ പോലീസ് തടസ്സപ്പെടുത്തുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. കസ്റ്റഡിയില്‍ ബിജു പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണ്.

സരിത എസ് നായര്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞത് മന്ത്രിമാരുടേത് ഉള്‍പ്പെടെ മൂന്ന് പേരുകളെന്ന് ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

കോടതിക്ക് മുന്നില്‍ വെച്ച് പോലീസിന്റെ സമ്മതം കൂടാതെയായിരുന്നു ബിജുവിന്റെ ഈ വെളിപ്പെടുത്തല്‍.

വിചാരണ കഴിയുംവരെ ബിജുവിനെ കൊല്ലം ജില്ലാ ജയിലിലാണ് പാര്‍പ്പിക്കുക. ജില്ലാ ജയിലില്‍ ബിജുവിന് സുരക്ഷാഭീഷണിയുണ്ടെന്ന് നേരത്തെ കുറ്റപത്രവായന സമയത്ത് ബിജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ജയിലില്‍ ബിജുവിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുളിമുറിയില്‍ നിന്ന് കുളികഴിഞ്ഞിറങ്ങി വന്ന അമ്മയെ അച്ഛന്‍ പിന്നില്‍ നിന്ന് തലയ്ക്കടിച്ച് വീഴ്ത്തുന്നത് താന്‍ കണ്ടുവെന്ന് ബിജുവിന്റെ ആദ്യഭാര്യയായിരുന്ന രശ്മിയുടെ 11 വയസുകാരനായ മകന്‍ ഇന്നലെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് അശോക്‌മേനോന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു.

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ച ഇന്നലെയാണ്  സംഭവം നടക്കുമ്പോള്‍ നാലുവയസ് മാത്രം പ്രായമുണ്ടായിരുന്ന മകന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

Advertisement