വടകര: സോളാര്‍ കേസില്‍ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്നാണ് ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും ബിജു വടകര കോടതിയില്‍ പറഞ്ഞു.

Subscribe Us:

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നാണ് ബിജുവിന്റെ ആരോപണം. അതേസമയം, കേസുമായി ബന്ധപ്പെട്ട് തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും പറഞ്ഞ ബിജു തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.


Also Read:  ‘എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുന്ന രീതി അപകടരം’; ഗൗരി ലങ്കേഷ് വധത്തില്‍ ബോംബെ ഹൈക്കോടതി


ഇപ്പോഴത്തെ പരാതിയ്ക്ക് കാരണം ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും കേസിന്റെ പോക്കിലുമുള്ള വിശ്വാസമാണെന്നും ബിജു പറയുന്നു. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണ്. അതിനാല്‍ മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു.

അതിനാല്‍ ഈ മാസം 17 ന് ബിജു തിരുവനന്തപുരം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.