എഡിറ്റര്‍
എഡിറ്റര്‍
എല്ലാം പകര്‍ത്തിയത് സരിത; ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയിട്ടില്ലെന്ന് ബിജു
എഡിറ്റര്‍
Tuesday 26th November 2013 12:18pm

biju23

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരും തമ്മിലുള്ള വീഡിയോ അഭിഭാഷകന് കൈമാറിയിട്ടില്ലെന്ന് പ്രതി ബിജു രാധാകൃഷ്ണന്‍.

ദൃശ്യങ്ങള്‍ പകര്‍ത്തിയതും സി.ഡിയിലാക്കിയതും സരിതയാണ്. താന്‍ പോയി തെളിവ് ഉണ്ടാക്കിയതല്ലെന്നും എല്ലാ തെളിവും സരിത തന്നെ ശേഖരിച്ചതാണെന്നും ബിജു പറഞ്ഞു.

സരിതയുമായി അടുത്ത ബന്ധമുള്ള ആളാണ് തനിക്ക് ഈ തെളിവ് തന്നത്. തിരുവനന്തപുരത്തെത്തി ആദ്യം ഇവ സരിതയുടെ അഭിഭാഷകനായ ഫെന്നിയുടെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട് കോയമ്പത്തൂരിലേക്ക് പോകുന്നതിന് മുന്‍പ് തന്റെ അഭിഭാഷകന്‍ ജേക്കബ്ബ് മാത്യുവിനെ ഇത് കാണിച്ചു.

എന്നാല്‍ ദൃശ്യങ്ങള്‍ കണ്ട് അദ്ദേഹം പരിഭ്രമിച്ചു. അതിനാല്‍ തന്നെ ദൃശ്യങ്ങള്‍ ജേക്കബ്ബ് മാത്യുവിനെ ഏല്‍പ്പിച്ചില്ലെന്നും ബിജു പറയുന്നു.

സരിത മജിസ്‌ട്രേറ്റിന് നല്‍കിയ 21 പേജുള്ള മൊഴി മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ കയ്യിലുണ്ട്.

താനും ശാലു മേനോനുമായുള്ള ബന്ധമല്ല സരിതയുമായി തെറ്റാന്‍ കാരണമായത്. മറിച്ച്  ഗണേഷ് കുമാറും സരിതയുമായുള്ള ബന്ധമാണ് എല്ലാ തകര്‍ച്ചയ്ക്കും കാരണമെന്നും ബിജു പറഞ്ഞു.

13 പേജുള്ള തുറന്ന കത്തിലാണ് ബിജു രാധാകൃഷ്ണന്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്.

Advertisement