എഡിറ്റര്‍
എഡിറ്റര്‍
സരിത പറഞ്ഞ പേരുകള്‍ മൂന്ന് മന്ത്രിമാരുടേതെന്ന് ബിജു രാധാകൃഷ്ണന്‍
എഡിറ്റര്‍
Friday 15th November 2013 1:52pm

biju23

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സരിത എസ് നായര്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞ പേരുകള്‍ 3 മന്ത്രിമാരുടേതാണെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍.

കെ.സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍, മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എന്നിവരുടെ പേരാണ് സരിത മജിസട്രേറ്റിനോട് പറഞ്ഞതെന്നും ബിജു പറഞ്ഞു. ആലുവ കോടതിയില്‍ വെച്ചാണ് ബിജു പേര് പറഞ്ഞത്.

അഡീഷണല്‍ സി.ജെ.എം എന്‍.വി രാജു ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴി പുറത്തുവന്നതോടെയാണ് സരിതയുടെ സുപ്രധാന മൊഴി വാര്‍ത്തയാകുന്നത്.

താന്‍ ബലാത്സംഗത്തിന് ഇരയായിരുന്നതായി സരിത പരാതിപ്പെട്ടെന്ന് മൊഴിയില്‍ പറയുന്നുണ്ടായിരുന്നു എന്നാല്‍ സരിത പറഞ്ഞ പേരുകള്‍ ശ്രദ്ധിക്കുകയോ, രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും എന്‍ വി രാജു ഹൈക്കോടതി രജിസ്ട്രാറെ അറിയിക്കുകയായിരുന്നു.

ആഗസ്ത് 14നാണ് എ.സി.ജെ.എം എന്‍.വി രാജുവും കോടതിയിലെ ജീവനക്കാരും ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയത്.

ആരെങ്കിലും ബലാത്സംഗം ചെയ്തതായി പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് സരിത മറുപടി നല്‍കിയിരുന്നു.

ചില സാമ്പത്തിക ഇടപാടുകളെ കുറിച്ചും സരിത പറഞ്ഞിരുന്നു. മൊഴി രേഖപ്പെടുത്തിയില്ലെങ്കിലും കോടതി നടപടികള്‍ രേഖപ്പെടുത്തിയിരുന്നുവെന്നും അത് ഡി.വൈ.എസ്.പി ക്ക് കാണിച്ച് കൊടുത്തിരുന്നുവെന്നും മജിസ്‌ട്രേറ്റ് മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

Advertisement