എഡിറ്റര്‍
എഡിറ്റര്‍
ബിജു തന്നെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തു: സരിത
എഡിറ്റര്‍
Monday 25th November 2013 1:59pm

saritha-new-2

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ ബിജു രാധാകൃഷ്ണനെതിരെ മൊഴി നല്‍കി. തന്റെ നഗ്ന ഫോട്ടോകളെടുത്ത ബിജു പലപ്പോഴും ബ്ലാക്ക്‌മെയ്ല്‍ ചെയ്തിരുന്നു എന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്.

ബിജുവിന്റെ ആദ്യഭാര്യ രശ്മിയുടെ കൊലപാതകക്കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് സരിത ഇങ്ങനെ പറഞ്ഞത്.

ഈ ഫോട്ടോകള്‍ കാണിച്ച് പലരില്‍ നിന്നും ബിജു പണം തട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത തന്നെ ബിജു ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും സരിതയുടെ മൊഴിയില്‍ പറയുന്നു. മിക്കപ്പോഴും തലയ്ക്കടിക്കുമായിരുന്നു. രശ്മിയെ കൊലപ്പെടുത്തിയതും ഇത്തരത്തില്‍ തലയ്ക്കടിച്ചാകാമെന്ന് സംശയിക്കുന്നതായും സരിത പറഞ്ഞു.

രശ്മിയ്ക്ക് മാനസികരോഗമാണെന്ന് ബിജു പറഞ്ഞിരുന്നതായും സരിത കോടതിയില്‍ വെളിപ്പെടുത്തി.

സരിതയും മന്ത്രിമാരും ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് ബിജു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യുവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

Advertisement