Categories

രശ്മി വധം: ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാര്‍

biju-radhakrishnan-2

കൊല്ലം: രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

കൊലപാതകം, സ്ത്രീ പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കേസിലെ രണ്ടാം പ്രതിയാണ് ബിജുവിന്റെ അമ്മ രാജമ്മാള്‍.

കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് രാജമ്മാളിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ സരിതയെ പ്രതിചേര്‍ക്കണമെന്ന ഹരജി കോടതി തള്ളി. മൂന്ന് മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രസാതിവിച്ചിരിക്കുന്നത്. സരിത നായര്‍, ഷാലു മേനോന്‍ എന്നിവരടക്കം 43 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. മൂന്ന് സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്.

2008 ഫെബ്രുവരി മൂന്നിന് ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ വച്ചാണ് രശ്മി കൊല്ലപ്പെട്ടത്. നിര്‍ബന്ധിച്ച് മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സംഭവ സമയത്തുണ്ടായിരുന്ന മൂന്ന് വയസ് മാത്രം പ്രായമുള്ള ഇവരുടെ മകനാണ് കേസിലെ ഒന്നാം സാക്ഷി.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ വിവാഹം കഴിക്കാനാണ് രശ്മിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ സരിതയെ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തിലും കോടതി വിധി പറയും.

കേസില്‍ അഞ്ച് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

2008 ജനുവരി 28നാണ് കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. 2013 മേയ് 23ന് ഈ കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി സി.ജി സുരേഷ്‌കുമാര്‍ ഏറ്റെടുത്തു.

പിന്നീട് ബിജുവിനെതിരേ കൊലക്കുറ്റം ചുമത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

Tagged with: