എഡിറ്റര്‍
എഡിറ്റര്‍
ബിജുപ്രഭാകറിന്റെ ഐ.എ.എസ് വ്യാജമെന്ന് രാജുനാരായണ സ്വാമി; വിശ്വാസമില്ലാത്തതിനാല്‍ അവധിയില്‍ പോവുകയാണെന്ന് ബിജുപ്രഭാകര്‍
എഡിറ്റര്‍
Tuesday 23rd May 2017 4:36pm

 

തിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ അവധിയില്‍ പ്രവേശിക്കുന്നു. തന്റെ ഐ.എ.എസ് വ്യജമാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്.


Also read ‘ബാഹുബലിയൊക്കെ യെന്ത്?’; ബാഹുബലി ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ല; തന്റെ സിനിമ ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അയ്യായിരം കോടി കടന്നേനേ; ബാഹുബലിക്കെതിരെ സംവിധായകന്‍ 


കൃഷി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വകുപ്പ് ഡയറക്ടറും തുറന്ന പോരിലേക്ക് പോകുന്ന സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്. തന്നെ വിശ്വാസമില്ലാത്ത പക്ഷം അവധിയില്‍ പോവുകയാണെന്നാണ് ബിജുപ്രഭാകര്‍ പറയുന്നത്. നേരത്തെ ബിജുപ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജു നാരായണ സ്വാമി പറഞ്ഞിരുന്നു.

ബിജുപ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്നും ഇത് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും രാജു നാരായണ സ്വാമി പറഞ്ഞിരുന്നു. ഐ.എ.എസ് നേടാന്‍ അദ്ദേഹത്തെ സഹായിച്ചവരും കുടുങ്ങുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ബിജുപ്രഭാകര്‍ ചട്ടം ലംഘിച്ച് നിയമലംഘനം നടത്തിയെന്നും രാജു നാരായണ സ്വാമി പറയുന്നു.


Dont miss ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം നാലു മുസ്‌ലീങ്ങളെ തല്ലിക്കൊന്നത് രണ്ട് ഉന്ന ഉദ്യോഗസ്ഥരും 30 പൊലീസുകാരും നോക്കിനില്‍ക്കെ: ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍ 


വ്യവസായ മന്ത്രിയുടെ പി.എസിന്റെ ഭാര്യയെനിയമിച്ചത് ചട്ടം ലംഘിച്ചാണെന്നാണ് രാജു നാരായണ സ്വാമി പറയുന്നത്.
കൃഷി വകുപ്പിലെ ഡയറക്ടറും സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ വകുപ്പില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നാണ് ബിജുപ്രഭാകര്‍ പറയുന്നത്.

Advertisement