എഡിറ്റര്‍
എഡിറ്റര്‍
ബിജു മേനോനും ലാലും ‘ചേട്ടായീസ്’
എഡിറ്റര്‍
Thursday 1st November 2012 2:25pm

വടക്കുംനാഥന് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേട്ടായീസ്. ലാലും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തക്കാളി എന്ന പുതിയ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ലാല്‍, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, പി. സുകുമാര്‍, സുനില്‍ ബാബു എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

Ads By Google

നിഷ്‌കളങ്കനും വിഭാര്യനുമായ ജോണ്‍ പള്ളന്‍ എന്ന വക്കീലിനെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വാദ്യ കലാകാരനായാണ് ബിജു മേനോന്‍ എത്തുന്നത്. ഇവരെ കൂടാതെ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രൂപേഷ് കൃഷ്ണ എന്ന സിനിമാ നടനെയാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്. ബാവ എന്ന ഷെഫിന്റെ വേഷമാണ് സുകുമാറിന്. ബാബുമോന്‍ എന്ന സര്‍ക്കാരുദ്യോഗസ്ഥനായി സുനില്‍ ബാബുവും എത്തുന്നു.

ലിയയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ പി. ശ്രീകുമാര്‍, സാദിഖ്, അനില്‍ മുരളി, അഗസ്റ്റിന്‍, നാരായണന്‍കുട്ടി, ഗീത വിജയന്‍, പൊന്നമ്മ ബാബു സജിത ബേട്ടി തുടങ്ങിയവരും ചേട്ടായീസില്‍ അഭിനിയിക്കുന്നു.

മധ്യവയസ്‌കരായ സുഹൃത്തുക്കളുടെ കഥയാണ് ചേട്ടായീസ് പറയുന്നത്. പുതുവത്സരം ആഘോഷിക്കാന്‍ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ഒത്തുചേര്‍ന്ന ദിവസം അര്‍ധരാത്രി 12 മണിയോടെ ചില കാര്യങ്ങള്‍ സംഭവിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ആന്റമാന്‍, കൊച്ചി, പോണ്ടിച്ചേരി എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്.

Advertisement