സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘സിനിമയുടെ അവസാനം മാറ്റിയതിന് പറ്റി ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്രയുമാണ്. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇത് ചെയ്തിട്ടുള്ളത്. നല്ലതോ ചീത്തയോ ആവട്ടെ ഞാന്‍ ഉണ്ടാക്കിയ സിനിമയ്‌ക്കൊപ്പമാണ് ഞാന്‍.

Subscribe Us:

പ്രേക്ഷകരുടെ പ്രതികരണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സോളോയിലെ അവസാന ചിത്രമായ വേള്‍ഡ് ഓഫ് രുദ്രയിലെ ഭാഗങ്ങളാണ് മാറ്റിയിരുന്നത്.

മലയാളത്തിലും തമിഴിലുമായ പുറത്തിറങ്ങിയ ചിത്രം തിയേറ്റര്‍ ഉടമകളുടെ സമരം കാരണം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വന്നിരുന്നു.