സൂപ്പര്‍ താരം അജിത്ത് നായകനായ മെഗാ ഹിറ്റ് ബില്ലയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഹൈദരാബാദില്‍ നിന്നും ആദ്യ ഷെഡ്യൂളിന് ശേഷം രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി ഗോവയിലേക്ക് നീങ്ങുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകരുടെ സംഘം.

അജിത്തിന്റെ ചിത്രത്തിലെ പ്രവേശന ഗാനവും ചില രസകരമായ സീനുകളും ഉടനെ ചിത്രീകരിക്കും. സാങ്കേതികത്തികവുള്ള ടീമാണ് ചിത്രത്തിന്റെ അണിയറയില്‍. തമിഴില്‍ ഇത്‌വരെ ഉപയോഗിച്ചിട്ടില്ലാത്ത ഹൈടെക് ക്യാമറയാണ് ഈ ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ഈ ക്യാമറയില്‍ ചിത്രീകരിക്കുന്ന ഏഷ്യയിലെ ആദ്യ ചിത്രമാണിതെന്ന് ക്യാമറമാന്‍ പറയുന്നു. ‘അവതാര്‍’ ആണ് ഇതിനു മുന്‍പ് ഈ ക്യാമറയില്‍ ചിത്രീകരിച്ച സിനിമ.

ഹോളിവുഡ് നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം വിദേശത്ത് റീ പ്രൊഡക്ഷന്‍ ചെയ്യാന്‍ ചക്‌രി തൊലേത്ത്ി ആലോചിക്കുന്നുണ്ട്. അജിത്തിന്റെ മറ്റൊരു ത്രില്ലിംഗ് ചിത്രമാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി.