Categories

ഫേസ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് തിളച്ച വെള്ളം ഒഴിച്ചു

facebook3

ബീഹാര്‍: ബീഹാറില്‍ ഫേസ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത പെണ്‍കുട്ടിയുടെ മുഖത്തേക്ക് യുവാവ് തിളച്ച വെള്ളം ഒഴിച്ചു.

മുഖം 20 ശതമാനവും പൊള്ളലേറ്റ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ മുസാഫര്‍പൂര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ടത് തിരയാനെന്ന വ്യാജേന എത്തിയ യുവാവ് ഒപ്പമുണ്ടായിരുന്ന തന്റെ അമ്മയെ തള്ളി മാറ്റിയതിന് ശേഷം മുഖത്തേക്ക് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

അധ്യാപകനായ തന്റെ അച്ഛന്റെ  അടുത്തേക്ക് ട്യൂഷന് വന്നിരുന്ന യുവാവാണ് പ്രതിയെന്നും  മാന്യനാണെന്ന തോന്നിയതിനാലാണ് ആദ്യം ഫ്രണ്ട് റിക്വസറ്റ് സ്വീകരിച്ചതെന്നും എന്നാല്‍ പിന്നീട് ശരിയല്ലെന്ന് തോന്നിയപ്പോള്‍ താന്‍ അണ്‍ഫ്രണ്ട് ചെയ്യുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

മുസാഫര്‍പുറിലെ സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Tagged with: |