Categories

ബീ­ഹാ­റില്‍ 50 ക­വര്‍­ച്ച­ക്കാര്‍ ട്രെ­യിന്‍­ കൊ­ള്ള­യ­ടിച്ചു

പാട്‌­ന: ബീ­ഹാ­റില്‍ ട്രെ­യിന്‍­യാ­ത്ര­ക്കാ­രെ 50 കവര്‍­ച്ച­ക്കാര്‍ ആ­ക്ര­മിച്ച് കൊ­ള്ള­യ­ടിച്ചു. ഹൗ­റ­യില്‍ നിന്നും ദല്‍­ഹി­യി­ലേ­ക്കു പോ­വു­ക­യാ­യി­രു­ന്ന ലാല്‍­ ഖി­ല എ­ക്‌­സ­പ്ര­സി­ന്റെ എ സി കോ­ച്ചി­ലെ യാ­ത്ര­ക്കാ­രെ­യാ­ണ് ഏ­ക­ദേ­ശം 50ഓ­ളം കൊ­ള്ള­ക്കാര്‍ തോ­ക്കു ചൂണ്ടി കൊ­ള്ള­യ­ടി­ച്ചത്. ലാ­ക്കി­സ­രാ­യ് ജില്ല­യി­ലെ ബാല്‍­സി­പൂ­രിനും ഭ­ലു­യി റെ­യില്‍­വേ­ സ്റ്റേഷ­നു സ­മീ­പ­മാ­ണ് കൊ­ള്ള ന­ട­ന്നത്.

പ്ര­തി­ക­രി­ച്ച യാ­ത്ര­ക്കാ­രെ കൊ­ള്ള­ക്കാര്‍ മര്‍­ദ്ദി­ച്ചു. 25 യാ­ത്ര­ക്കാര്‍­ക്ക് മര്‍­ദ്ദ­ന­ത്തില്‍ പ­രി­ക്കേ­റ്റി­ട്ടുണ്ട്. തോ­ക്കില്‍ നിന്നും വെ­ടി­യേ­റ്റാ­ണ് ഒ­രാള്‍ക്ക് പ­രി­ക്കേ­റ്റത്. റെ­യില്‍­വേ സു­ര­ക്ഷ സേ­ന­യി­ലെ ജ­വാനും വെ­ടി­യേറ്റു.
ട്രെ­യി­നിന്റെ ജ­നാ­ലു­കള്‍ ത­കര്‍ത്ത്, തങ്ങളെ മര്‍­ദ്ദി­ച്ച് വി­ല­പ്പെ­ട്ട­തെല്ലാം എ­ടു­ത്തു­കൊ­ണ്ടു പോ­യ­താ­യി ഒ­രു യാ­ത്ര­ക്കാ­രന്‍ പ­റഞ്ഞു.

കൊ­ള്ള­യ­ടി­ക്ക­പ്പെ­ട്ട ട്രെ­യിന്‍ കി­യൂള്‍ സ്റ്റേ­ഷ­നി­ലെ­ത്തി­യ­പ്പോള്‍ യാ­ത്ര­ക്ക­രര്‍ സ്‌­റ്റേ­ഷന്‍ മാ­സ്­റ്റ­റു­ടെ ഓ­ഫിസ് ഉ­പ­രോ­ധിച്ചു. ട്രെ­യി­നില്‍ പോലി­സോ സുര­ക്ഷാ സേ­നയോ ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്ന് യാ­ത്ര­ക്കാര്‍ ആ­രോ­പി­ച്ചു. ട്രെ­യി­നില്‍ ബീ­ഹാര്‍ പോ­ലി­സ് ഉ­ണ്ടാ­യി­രു­ന്നെന്നും എ­ന്നാല്‍ ഇ­വര്‍ സാ­യു­ധ­രാ­യി­രു­ന്നി­ല്ലെന്നും സ്‌­റ്റേ­ഷന്‍ അ­ധി­കാ­രി­കള്‍ അ­റി­യി­ച്ചു.

ജ­മൂ­യി റെ­യില്‍­വേ സ്‌­റ്റേ­ഷ­നില്‍ നി­ന്ന് ക­യറി­യ നാ­ലു കൊ­ള്ള­ക്കാ­രില്‍ ര­ണ്ടു പേ­രെ യാ­ത്ര­ക്കാര്‍ പി­ടി­കൂ­ടി. ര­ക്ഷ­പ്പെ­ട്ട­വര്‍ ത­ങ്ങ­ളു­ടെ കൂ­ട്ടാ­ളി­ക­ളു­മാ­യി വ­ന്ന് അ­ടു­ത്ത സ്റ്റേ­ഷ­നില്‍ ട്രെ­യിന്‍ ആ­­ക്ര­മി­ക്കു­ക­യാ­യി­രുന്നു. ബീ­ഹാ­റി­ല ഏ­റ്റ­വും വലി­യ ട്രെ­യിന്‍ കൊ­ള്ള­യാ­ണിത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.