ബിഹാര്‍: സ്്ത്രീകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കുമായി ബീഹാറില്‍ പ്രത്യേക പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച് പോലീസ് ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി നിര്‍ദേശമയച്ചു. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് പോലീസ് സൂപ്രണ്ട് പി കെ താക്കൂര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവില്‍ മൂന്ന് വനിതാ പോലീസ് സ്‌റ്റേഷനുകളാണുള്ളത്. പട്ടിക വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ അന്വേഷിക്കുന്നതിനായാണ് ഓരോ ജില്ലകളിലും പട്ടിക വിഭാഗക്കാര്‍ക്കായി പ്രത്യേകം പോലീസ് സ്‌റ്റേഷനൊരുക്കുന്നത്. സംസ്ഥാനത്ത് ഓരോ വര്‍ഷവും 10,000 പോലീസുകാരെ അധികമായെടുക്കാനും തീരുമാനമായിട്ടുണ്ട്.