പറ്റ്‌ന: ബിഹാറില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 45 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന മാവോവാദികളുടെ ആഹ്വാനത്തിനിടെ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

46 വനിതകളടക്കം 623 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് 8.44 ലക്ഷം വോട്ടര്‍മാര്‍ നിര്‍ണയിക്കുന്നത്. 10,315 പോളിംഗ് സ്‌റ്റേനുകള്‍ തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ബി ജെ പി, ജെ ഡി യു, എസ് പി എന്നിവയാണ് മല്‍സരിക്കുന്ന പ്രധാന പാര്‍ട്ടികള്‍. സി പി ഐ എം- സി പി ഐ എന്നീ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

ഇതിനിടെ വോട്ടിംഗ് ബഹിഷ്‌ക്കരിക്കാന്‍ മാവോവാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്്. വെള്ളിയാഴ്ച്ച ഷെഹോര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ മൈന്‍ബോംബ് സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷ കണക്കിലെടുത്ത് നേപ്പാളുമായുള്ള അതിര്‍ത്തി അടച്ചിട്ടുണ്ട്.