എഡിറ്റര്‍
എഡിറ്റര്‍
ബീഹാറില്‍ ഓടുന്ന ട്രെയിനില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; ആശുപത്രിയില്‍ എത്തിച്ചിട്ടും അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ അധികൃതര്‍
എഡിറ്റര്‍
Monday 19th June 2017 4:30pm


പാറ്റ്‌ന: ബീഹാറില്‍ ഓടുന്ന ട്രെയിനില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ഗുരുതരാവസ്ഥയില്‍. വെള്ളിയാഴ്ചയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികള്‍ ട്രെയിനില്‍ വച്ചാണ് ക്രൂരതക്കിരയാക്കിയത്.


Also read : ”അഡ്‌വാണിജി അങ്ങനെ കോവിന്ദയായി” ; അദ്വാനിയെ തഴഞ്ഞ ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് വി.ടി ബല്‍റാം


വീട്ടില്‍ നിന്നിറങ്ങിയതിനു ശേഷം പ്രതികള്‍ കുട്ടിയെ തട്ടികൊണ്ടുപോകുകയും ബലാത്സംഗം ചെയ്ത് ട്രെയിനില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു .

റെയില്‍വേ ട്രാക്കിന് സമീപം പിറ്റേ ദിവസമാണ് പരുക്കുകളോടെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബോധരഹിതയായ നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായി എന്ന് തെളിഞ്ഞു.


Dont miss:  മെട്രോ ഉദ്ഘാടന ചടങ്ങില്‍ കുമ്മനം വലിഞ്ഞുകയറിയതല്ല: തന്നെയും ക്ഷണിച്ചിരുന്നെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ


Advertisement