പട്‌ന: ബിഹാറിലെ ജനതാദള്‍ (യു) എംഎല്‍എയെയും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ജമുയി മണ്ഡലത്തിലെ ജനതാദള്‍ എംഎല്‍എ അഭയ് സിങ്ങിനെയാണ് ഭാര്യയ്ക്കും ഒരു വയസായ മകള്‍ക്കുമൊപ്പം ഔദ്യോഗിക വസതിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും മകളെയും വെടിവച്ച് കൊന്ന ശേഷം അഭയ് സിങ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്..

ബിഹാര്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി നരേന്ദ്രസിങ്ങിന്റെ മകനാണ് അഭയ് സിങ്. പിതാവുമായുള്ള അഭിപ്രായ വ്യതാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചനയുണ്ട്. മകന്റെ മരണവാര്‍ത്തകേട്ട് അബോധവസ്ഥയിലായ നരേന്ദ്രസിങ്ങിനെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചതായിരിക്കുകയാണ്.