പാട്‌ന: ബീഹാറില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ലെയ്റ്റ് പെട്രോളിങ് കഴിഞ്ഞ് തിരിച്ച് ഷിയോഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന പോലീസുകാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

കലുങ്കിനടിയില്‍ സ്ഥാപിച്ച കുഴിബോംബ് പോലീസ് വാന്‍ കയറിയ ഉടനെ സ്‌ഫോടനം നടക്കുകയായിരുന്നു,
ബീഹാറില്‍ നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ആദ്യഘട്ട തിരെഞ്ഞെടുപ്പ്.ഷിയോഹാര്‍ അടക്കമുള്ള ആറുജില്ലകളില്‍ രണ്ടാം ഘട്ട തിരെഞ്ഞെടുപ്പ് ഞാറാഴ്ച നടക്കും.ഇതിനിടെയാണ് ആക്രമണമുണ്ടായത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.