Categories

ബീഹാര്‍ കൂട്ടക്കൊല: 11 പേര്‍ അറസ്റ്റില്‍

khagariaകാഗാരിയ : ബിഹാറിലെ കാഗാരിയ ജില്ലയില്‍ പതിനാറുപേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകനാണെന്ന് പോലീസ് കരുതുന്ന ഒ.പി.മഹന്തോയും പിടിയിലായെന്ന് പോലീസ് അവകാശപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലിയുളള തര്‍ക്കമാണ് സംഭവത്തില്‍ കാലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി.

ഒ.പി.മഹന്തോയെയും പിടിയിലായ മറ്റുളളവരെയും ചോദ്യം ചെയ്തു വരികയാണെന്ന് എ.ഡി.ജി.പി നീല്‍മണി അറിയിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഏകയാളായ പാരോ സിങ്ങില്‍ നിന്നും ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്..ഭൂരഹിതരായ ദളിത് സമുദായത്തില്‍പ്പെട്ട മാവോവാദികളാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നൂറോളം വരുന്ന സംഘം ആക്രമണം നടത്തിയത്. 11 പുരുഷന്മാരും അഞ്ചു കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൃഷിക്കായി താല്‍ക്കാലിക ഷെഡ്ഡുകളില്‍ താമസിച്ചിരുന്നവരാണ് ആക്രമണത്തിന് ഇരയായത്. കൂട്ടക്കൊലയില്‍ അന്‍പതോളം പേര്‍ പങ്കെടുത്തതായാണ് പോലീസ് പറയുന്നത്. ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.

കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കഗാരിയ ജില്ലയില്‍ പണിമുടക്ക് നടത്തി. ഭൂപരിഷ്‌കരണ നിയമം സംബന്ധിച്ച ശുപാര്‍ശകള്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കാത്തതാണ് കൂട്ടക്കൊലക്ക് വഴിവച്ചതെന്ന് സി.പി.ഐ ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.