എഡിറ്റര്‍
എഡിറ്റര്‍
ജാര്‍ഖണ്ഡില്‍ ദൈവപ്രീതിക്കായി യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Tuesday 31st January 2017 3:11pm

suicide

ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് മൃഗങ്ങളെ ബലിയറുക്കുന്നതിനായി ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഭക്തരെത്തുന്നത്.

റാഞ്ചി:  ജാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയില്‍ ബീഹാര്‍ സ്വദേശി ദൈവപ്രീതിക്കായി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. ബക്‌സര്‍ സ്വദേശിയായ സഞ്ജയ് നട്ട് (30) ആണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

രാംഗഢിലെ ചിന്നമാസ്ത ക്ഷേത്രത്തിലുള്ള ബലിത്തറയില്‍ വെച്ചാണ് ഇയാള്‍ സ്വയം തലയറുത്തത്. സാധാരണയായി മൃഗബലി നടക്കുന്ന സ്ഥലമാണിത്. സഞ്ജയ് കടുത്ത ദേവീ ഭക്തനായിരുന്നുവെന്നും മരിക്കുന്നതിനെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

Read more: ‘മുസ്‌ലീങ്ങളെ വിലക്കുന്ന ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധിക്കൂ’ അമേരിക്കന്‍ ജനതയോട് ഒബാമ

ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് മൃഗങ്ങളെ ബലിയറുക്കുന്നതിനായി ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഭക്തരെത്തുന്നത്.

പുലര്‍ച്ചെ എത്തിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

Advertisement