പട്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും മുഖ്യമന്ത്രി നിതീഷ് കുമാറിനാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. നിതീഷിന്റെ ഭരനേട്ടങ്ങളാണ് വിജയത്തിന് കാരണം.

വിജയത്തിന്റെ ക്രഡിറ്റുമുഴുവനും നിതീഷിനുള്ളതാണ്. നിതീഷ്‌കുമാറിന്റെ ഭരണത്തില്‍ നിയമപരിപാലനം പുരോഗമിച്ചു- ജയന്തി നടരാജന്‍ പറഞ്ഞു.

ബീഹാറില്‍ ലാലുപ്രസാദ് കാഴ്ചവച്ച ഭീതിഭരണമാണ് ലാലുവിന് തിരിച്ചടി നേടിക്കൊടുത്തത് – ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജാതിരാഷ്ട്രീയം ബീഹാറില്‍ അവസാനിച്ചു. വികസനരാഷ്ട്രീയമാണ് ഇനി നിലനില്‍ക്കുക എന്ന സന്ദേശമാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമെന്ന് ജെ ഡി യുവിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ നിതീഷ് കുമാറിന്റെ സദ്ഭരണമാണ് വിജയത്തിന് വഴിവെച്ചതെന്ന് ജെ ഡി യു നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു.