പട്‌ന: ബീഹാര്‍ നിയമസഭയിലേക്കുള്ള അവസാനഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി. പതിനെട്ട് മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളുള്‍പ്പെടെ 26 ഇടങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

426 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഗയ, ഔറംഗാബാദ്, റോഹ്ടസ്, കൈമൂര്‍, ബുക്‌സര്‍തുടങ്ങിയ ജില്ലകളിലാണ് ഇന്ന് തിരഞ്ഞടുപ്പ്. മാവോയിസ്റ്റ് സ്വാധീനപ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് മൂന്നുവണിവരെയാക്കി ഇലക്ഷന്‍ കമ്മീഷന്‍ മാറ്റിയിട്ടുണ്ട്.