ന്യൂദല്‍ഹി: ബീഹാറില്‍ നടന്ന ബലാത്സംഗക്കേസിലെ പ്രതിക്ക് നാലുദിവസത്തിനകം ശിക്ഷ വിധിച്ച് ബിഹാര്‍ കോടതി മാതൃകയാകുന്നു.

Ads By Google

ജനവരി 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് മൂന്നുദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി.

കത്യാര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബതുകേശ്വര്‍ പാണ്ഡെയാണ് വിധി പറഞ്ഞത്, ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ശനിയാഴ്ചയാണ് കോടതി വധശിക്ഷ വിധിച്ചത്.

ബലാത്സംഗക്കേസുകളില്‍ അറസ്റ്റിലായ പ്രതികളെ വിചാരണ ചെയ്യാനും വിധിപറയാനും വര്‍ഷങ്ങളോളം സമയമെടുക്കുന്ന രാജ്യത്തെ നിയമവ്യവസ്ഥിതി മാറ്റിമറയ്ക്കുന്നതായിരുന്നു ബീഹാറിലെ കോടതിയുടെ ഇടപെടല്‍.

അതിലുപരി ലോകത്ത് അതിവേഗം നീതി ലഭ്യമാക്കിയ ആദ്യത്തെ കേസ് എന്നതിലുപരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന് പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ച കേസ് കൂടിയാണിത്.