എഡിറ്റര്‍
എഡിറ്റര്‍
ജാതി പീഡനം പീഡനം: ഗുജറാത്തില്‍ ദളിത് കുടുംബങ്ങള്‍ നാടുവിടുന്നു
എഡിറ്റര്‍
Saturday 31st March 2012 4:04pm

അഹമ്മദാബാദ്:  സവര്‍ണവിഭാഗവുമായുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നും ദലിതര്‍ നാടുവിട്ട് പോകാന്‍ നിര്‍ബന്ധിതരാവുന്നതായി വെളിപ്പെടുത്തല്‍. നവസര്‍ജന്‍ എന്ന എന്‍.ജി.ഒ ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ എന്‍.എച്ച്.ആര്‍.സി ഗൗരവമായാണ് കാണുന്നത്. 2012 ഏപ്രില്‍ മൂന്നിനുള്ളില്‍ ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഇവര്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. നോട്ടീസില്‍ കൃത്യസമയത്ത് മറുപടി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ നടപടിയെടുക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നവസര്‍ജനും ഗുജറാത്ത് മനുഷ്യാവകാശ കമ്മിറ്റിയും നടത്തിയ പൊതു ഹിയറിംഗിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഗുജറാത്തിലെ ജനസംഖ്യയുടെ 7മുതല്‍ 15% ദലിതരാണ്. ഇവര്‍ സാമൂഹ്യ അവഗണനയുടെ ഇരകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ഹിയറിംഗിനെത്തിയവരില്‍ ആറ്  പേര്‍ സാമൂഹ്യഅവഗണനയ്ക്കും, ഉന്നതകുലജാതയുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിടേണ്ടി വന്നവരാണ്. രണ്ട് കേസുകള്‍ ദലിതരെ
അമ്പലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സവര്‍ണര്‍ തടഞ്ഞുവെന്നതാണ്. ഇതും സംസ്ഥാനം വിടാന്‍ ഇവിടുത്തെ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദലിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതാണ് കുടിയേറ്റത്തിനുള്ള മറ്റൊരു കാരണം. തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതും പലരെയും നാടുവിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

Advertisement