Administrator
Administrator
വല്ലാര്‍പാടത്ത് പടുകൂറ്റന്‍ ചരക്ക് കപ്പല്‍
Administrator
Friday 22nd July 2011 1:35pm

കൊച്ചി: ദക്ഷിണേന്ത്യന്‍ തുറമുഖത്ത് എത്തുന്ന ഏറ്റവും വലിയ ചരക്ക്കപ്പല്‍ എന്ന ഖ്യാതിയുമായി മെര്‍സ്‌ക് സെംബവാംഗ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ എത്തി. സിംഗപ്പൂരിലുള്ള മെര്‍സ്‌ക് ലൈന്‍ കമ്പനിയുടെ കപ്പലിന് 319 മീറ്റര്‍ നീളവും 6478 കണ്ടെയ്‌നര്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്. മെര്‍സ്‌ക് ലൈനിന്റെ ഏറ്റവും വലിയ കപ്പലാണ് സെംബവാംഗ്.്

കൊച്ചി സ്വദേശിയായ വിനോദ് കുമാറാണ് കപ്പലിന്റെ ക്യാപ്റ്റന്‍. തുറമുറത്തെത്തിച്ചേര്‍ന്ന കപ്പലിന് ഉജ്ജ്വല സ്വീകരണമാണ് അധികാരികള്‍ നല്‍കിയത്. മെര്‍സ്‌ക് സെംബാവാംഗിനെ കൊച്ചിയിലെത്തിക്കാനുള്ള മെര്‍സ്‌ക് ലൈനിന്റെ തീരുമാനം ആഗോള ഷിപ്പിങ് രംഗത്തിന് കൊച്ചി ടെര്‍മിനലിന്റെ സാധ്യതകളിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് ഡി പി വേള്‍ഡ് കൊച്ചിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ കെ കൃഷ്ണദാസ് പറഞ്ഞു.

യൂറോപ്പില്‍ നിന്നുമാണ് കപ്പല്‍ വല്ലാര്‍പ്പാടത്തെത്തിച്ചേര്‍ന്നത്. കണ്ടെയ്‌നറുകള്‍ ഇറക്കിയതിന് ശേഷം ഇന്നുതന്നെ വല്ലാര്‍ പാടത്തു നിന്ന് കപ്പല്‍ നേരെ ചൈനയിലേക്ക് യാത്ര തിരിക്കും. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും തുറമുഖത്തടുക്കുന്ന ഏറ്റവും വലിയ ചരക്ക് കപ്പലെന്ന ബഹുമതി നേരത്തെ ചെന്നൈ തുറമുഖത്ത് അടുത്ത മെര്‍സ്‌ക് മെര്‍സ്‌ക് കലമറ്റ എന്ന കപ്പലിനായിരുന്നു. 303.83 മീറ്റര്‍ നീളവും 6,416 ടിഇയു ശേഷിയുമാണ് കലമറ്റയ്ക്ക് ഉള്ളത്.

Advertisement