കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാക്കിസ്ഥാന് 32 റണ്‍സ് ജയം. തോറ്റെങ്കിലും റണ്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ സെമിയില്‍ കടന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തോടെ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി.

Ads By Google

Subscribe Us:

ഓസീസ് നിരയില്‍ മൈക് ഹസിയൊഴികെ മറ്റാര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. ഹസി പുറത്താകാതെ 54 റണ്‍സെടുത്തു. പാക്കിസ്ഥാനായി അജ്മല്‍ മൂന്നും ഹഫീസ്, റാസാ ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ പോരാട്ടം 117 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ 112 എന്ന മാര്‍ജിന്‍ അവര്‍ മറികടന്ന് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയതാണ് അവര്‍ക്ക് സെമി ഉറപ്പാക്കിയത്.

അര്‍ധസെഞ്ചുറി നേടിയ നാസര്‍ ജംഷദിന്റെയും 32 റണ്‍സെടുത്ത കമ്രാന്‍ അക്മലിന്റെ മികവിലാണ് പാക്കിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. ഹഫീസ് നാലു റണ്‍സെടുത്തും ഇമ്രാന്‍ നസീര്‍ 14 റണ്‍സെടുത്തും പുറത്തായി. ഓസീസിനായി സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.